30 സെക്കന്റ് കൊണ്ട് കോവിഡ് രോഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയും ഇസ്രായേലും സംയുക്ത സഹകരണത്തിൽ ആഗോളതലത്തിൽ വിതരണം ചെയ്യും.
ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘം അടുത്ത ആഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുക. രണ്ടാഴ്ച സംയുക്ത ഗവേഷണം നടത്താനാണ് തീരുമാനം. വോയ്സ് ടെസ്റ്റ്, ബ്രെത്തലൈസർ ടെസ്റ്റ്, ഐസോതെർമൽ ടെസ്റ്റ് എന്നിവയാണ് ഇന്ത്യയിൽ നടത്തുകയെന്ന് ഇസ്രായേൽ പ്രതിരോധ ഗവേഷണ വിഭാഗം തലവൻ ഡാനി ഗോൾഡ് പറഞ്ഞു. കോവിഡിനെ നേരിടാൻ ഇസ്രായേൽ സാങ്കേതികവിദ്യയും ഇന്ത്യയുടെ ഉത്പാദന ശേഷിയും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ലക്ഷണങ്ങളുള്ളവരുടെ ശബ്ദം റെക്കോർഡ് ചെയ്ത് നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യുന്നതാണ് വോയ്സ് ടെസ്റ്റ്. പ്രത്യേക കിറ്റിലേക്ക് ഊതിപ്പിച്ച് ടെറാ ഹെർട്സ് തരംഗങ്ങളുടെ സഹായത്തോടെ കൊറോണ വൈറസിനെ കണ്ടെത്തുന്നതാണ് ബ്രെത്തലൈസർ. ഉമിനീരിൽ നിന്നും വൈറസ് സാന്നിധ്യം തിരിച്ചറിയാൻ ഐസോതെർമൽ ടെസ്റ്റിലൂടെ സാധിക്കും. താരതമ്യേന ചെലവ് കുറഞ്ഞ മാർഗമാണിത്. സാമ്പിൾ 60 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക. വീടുകളിൽ സ്വയം വൈറസ് നിർണയം സാധ്യമാകും വിധത്തിലാണ് ഈ കിറ്റ് വികസിപ്പിക്കുക. ആരോഗ്യപ്രവർത്തകരും കോവിഡ് രോഗികളും തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യം.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മൂന്ന് തവണ മോദിയും നെതന്യാഹുവും ചർച്ച നടത്തിയെന്നും മഹാമാരിയെ നേരിടുന്ന കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചെന്നും ഇസ്രായേൽ എംബസി അറിയിച്ചു. ഇന്ത്യയെ സഹായിക്കാൻ വെന്റിലേറ്ററുകൾ അയക്കുമെന്നും ഇസ്രായേൽ അറിയിച്ചു
- സഹായിക്ക് കോവിഡ് , അപർട്മെന്റുകൾ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് അടച്ചു ബിബിഎംപി :വിവാദമായതോടെ ഷീറ്റുകൾ അഴിച്ചു മാറ്റി
- കോവിഡ് രോഗിയുടെ മരണം; കര്‍ണാടകയില്‍ കുടുംബാഗങ്ങള്‍ ആശുപത്രി ആംബുലന്‍സിന് തീയിട്ടു
- കേരളത്തിൽ രണ്ടാം ദിനവും ആയിരം കടന്ന് രോഗികള്‍; ഇന്ന് 1078 പേര്‍ക്ക് രോഗം, 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; അഞ്ച് മരണം; ഭീതിയില്‍ കേരളം
- ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ മരണപ്പാച്ചിൽ ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
- അതിർത്തികൾ അടച്ച് കേരളം; ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് നിയന്ത്രണം
- കേരളത്തിൽ ഒരുദിവസത്തെ രോഗികളുടെ എണ്ണം ആയിരം കടന്നു; 1038 പേര്‍ക്ക് സ്ഥിരീകരിച്ചു,785 പേര്‍ക്ക് സമ്പര്‍ക്കം
- കർണാടകയിൽ KCET എൻട്രൻസ് പരീക്ഷ എഴുതുന്ന കേരളത്തിൽ നിന്നുള്ളവർക്ക് കേരള സർക്കാർ നിബന്ധനകൾ പുറപ്പെടുവിപ്പിച്ചു :ആന്റിജൻ റെസ്റ്റിനും വിധേയരാകണം
- കൊവിഡ്; ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി ഡിസംബര്‍ വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍
- കെ ആർ മാർക്കറ്റ് ഉൾപ്പെടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ തുറക്കില്ല : മാർക്കറ്റുകൾക്ക് ലോക്കിട്ട് ബിബിഎംപി
- ബംഗളുരു രാത്രി കർഫ്യു സമയത്തിൽ മാറ്റം വരുത്തി, മാർക്കറ്റുകൾ കൂടുതൽ വിശാലമായ സ്ഥലങ്ങളിലേക്ക് മറ്റും :പുതിയ മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം
- കാപ്പാട് മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്; കേരളത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍
- ബംഗളുരുവിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു സർക്കാർ ആശുപത്രി ഉൾപ്പെടെയുള്ള 3 ആശുപത്രികൾ : ഓട്ടോയിൽ പ്രസവിച്ചു ,കുട്ടി മരണപ്പെട്ടു
- ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം
- ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്ക് ഇനി സിപിഎം പ്രതിനിധികള്‍ ഇല്ല; കാരണം വിശദമാക്കി സിപിഎം സംസ്ഥാന നേതൃത്വം
- വൈറസ് ബാധ കണ്ടെത്തും ഇനി 20 മിനിറ്റില്‍; പുതിയ കൊവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് യുകെ
- കർണാടകയിൽ കോവിഡ് ബാധിച്ചു കാസർഗോഡ് സ്വദേശി മരിച്ചു
- കൊവിഡ് ഭീതി: ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ
- ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- 160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്