ബെംഗളൂരുവില്‍ 287 പുതിയ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ബെംഗളൂരുവില്‍ 287 പുതിയ ഒമൈക്രോണ്‍ കേസുകള്‍ രേഖപ്പെടുത്തിയതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു. കര്‍ണാടകയിലെ ആകെ കേസുകളുടെ എണ്ണം 766 ആയി ഉയര്‍ന്നു. വാര്‍ത്ത പങ്കിടാന്‍ മന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിമാരുമായും വിദഗ്ധരുമായും ഇന്ന് വൈകുന്നേരം 4 മണിക്ക് കൂടിക്കാഴ്ച നടത്തും.

ഞായറാഴ്ച കര്‍ണാടകയില്‍ 34,047 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 13 പേര്‍ അണുബാധയ്ക്ക് കീഴടങ്ങി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.29 ശതമാനമാണ്. കോണ്‍ഗ്രസിന്റെ പദയാത്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിലെ (കെജിഎഫ്) 32 പോലീസുകാര്‍ക്ക് കോവിഡ് -19 പോസിറ്റീവ് ആയി.

Related posts

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്‌റ്റാര്‍ട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ബെംഗളൂരിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും; മാരുതി സേവാ നഗറില്‍ പുതിയ ഫ്ലൈ ഓവര്‍ വരുന്നു,436 കോടിയുടെ പദ്ധതി