ഷാജന്‍ സ്‌കറിയ ആക്രമിക്കപ്പെട്ട സംഭവം; നാല് പ്രതികള്‍ ബെംഗളുരുവില്‍ പിടിയില്‍

യുട്യൂബർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ പിടിയില്‍. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്.ഇടുക്കി തൊടുപുഴയില്‍ വച്ചാണ് ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികളെ പുറത്തുണ്ടായിരുന്നവരില്‍ ചിലര്‍ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.തൊടുപുഴയില്‍ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ. പരിക്കേറ്റ ഷാജനെ പൊലീസ് വഴിയില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഷാജൻ സ്കറിയ ചികിത്സയില്‍ തുടരുകയാണ്.

Related posts

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഭാരം പുരുഷ യാത്രികരുടെ ചുമലില്‍; കര്‍ണാടകയിലെ ബസ് നിരക്ക് കൂട്ടിയത് 35 ശതമാനം

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു