Home Featured മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

by admin

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി നിര്യാതനായി. 85 വയസ്സായിരുന്നു. ദില്ലിയിലെ ആര്‍മി റിസര്‍ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതെസമയം അദ്ദേഹത്തിന് കോവിഡ് രോഗവും സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്ന് വൈകുന്നേരം അഞ്ചരയോടെ സ്ഥിരീകരിക്കുകയായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്.

കർണാടകയിൽ ഇന്ന് 6,495 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു:113 മരണവും

ഭാര്യ സുവ്ര മുഖര്‍ജി 2015 സെപ്തംബര്‍ 17 ന് അന്തരിച്ചു. അഭിജിത് മുഖര്‍ജി, ശര്‍മ്മിഷ്ഠ മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി എന്നിവര്‍ മക്കളാണ്. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയായിരുന്നു.

bangalore malayali news portal join whatsapp group

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group