സാനിറ്റൈസര്‍ കണ്ണിൽ തെറിച്ച് നാലുവയസ്സുകാരിക്ക്‌ ഗുരുതര പരിക്ക്

ദുബൈ: യുഎഇയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വീണ് നാലുവയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്. കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ സ്റ്റേഷനില്‍ നിന്ന് അബദ്ധത്തില്‍ കുട്ടിയുടെ കണ്ണിലേക്ക് സാനിറ്റൈസര്‍ വീഴുകയായിരുന്നു.

പൊതുസ്ഥലത്ത് സ്ഥാപിച്ച സാനിറ്റൈസര്‍ സ്റ്റേഷനിലെ പെഡലില്‍ കുട്ടി അറിയാതെ തൊടുകയായിരുന്നു. തുടര്‍ന്ന് സാനിറ്റൈസര്‍ പമ്ബ് ചെയ്യുന്നതിന് താഴെ നിന്ന കുട്ടിയുടെ കണ്ണിലേക്ക് സാനിറ്റൈസര്‍ വീഴുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയുടെ കണ്ണ് ശുദ്ധജലം ഉപയോഗിച്ച്‌ തുടരെ കഴുകിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

Related posts

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്; എസ്‌ഐ അനസ് തൗഫീക്കിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം, നിര്‍ണായക കണ്ടെത്തല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി