ധനുഷ് രാഷ്ട്രീയത്തിലേക്ക് ? ആരാധകര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം

ചെന്നൈ: തമിഴ് നടൻ ധനുഷ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന് പ്രചാരണം. ആരാധകരുടെ ഒത്തൊരുമ ജനസേവനത്തിനായി വിനിയോഗിക്കണമെന്ന് താരം ആവശ്യപ്പെട്ടതോടെയാണിത്.ഞായറാഴ്ച തന്റെ ആരാധക കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കവെയാണ് ധനുഷിന്റെ ആഹ്വാനം.’ഇത്രയധികം ആളുകള്‍ ഒരുമിച്ച്‌ ഒത്തുകൂടിയിരിക്കുന്നു. ഈ ഒരുമയ്ക്ക് വലിയൊരു ശക്തിയുണ്ട്. ആ ശക്തിക്ക് കൃത്യമായ ലക്ഷ്യം നല്‍കണം. ഓഡിയോ ലോഞ്ചുകള്‍ക്കും ഒത്തുചേരലുകള്‍ക്കും അപ്പുറം,കൂടുതല്‍ ജനക്ഷേമ പ്രവർത്തനങ്ങളില്‍ ഏർപ്പെടേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെയും ചുറ്റുമുള്ള കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ എന്താണെന്ന് മനസിലാക്കി അവരെ സഹായിക്കുക.

കഴിയുന്ന രീതിയിലുള്ള സഹായങ്ങള്‍ അവർക്കായി ചെയ്യുക. നിങ്ങളെക്കുറിച്ച്‌ എനിക്ക് കൂടുതല്‍ അഭിമാനം തോന്നണം’ -ധനുഷ് പറഞ്ഞു.പ്രസംഗത്തിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ,വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയാണെന്ന തരത്തില്‍ ആരാധകർക്കിടയില്‍ ചർച്ചയാവുകയായിരുന്നു. ആരാധക സംഘടനയിലൂടെയാണ് വിജയ് സമൂഹ്യപ്രവർത്തനത്തിലേക്ക് കടന്നതും പിന്നീട് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതും. അതേ മാതൃകയാണ് ധനുഷ് സ്വീകരിക്കുന്നത് എന്നാണ് വ്യാഖ്യാനം. ഇപ്പോള്‍ 42 വയസുള്ള ധനുഷിന് സാമൂഹ്യ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്താനുള്ള സമയമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

Related posts

മുണ്ടക്കയത്ത് കാര്‍ വാഹനങ്ങളില്‍ ഇടിച്ച സംഭവത്തില്‍ ട്വിസ്റ്റ്, അപകടം മനഃപൂ‌ര്‍വം ഉണ്ടാക്കിയത്, പിന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍, പ്രഖ്യാപനം നടത്തി മന്ത്രി; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും