‘ഡിസീസ് എക്സ് ‘ കോവിഡിനെക്കാൾ അപകടകാരിയായ മഹാമാരി: മുന്നറിയിപ്പുമായി ലോകാരോഗ്യ സങ്കഘടന

കൊവിഡ് ഭീതി അടങ്ങും മുന്‍പ് മഹാമാരി മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. കൊവിഡിനേക്കാള്‍ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേ​ഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന രോ​ഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നല്‍കിയിരിക്കുന്ന പേര്.

കേരളത്തിൽ പക്ഷിപ്പനി; ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊല്ലും

ആഫ്രിക്കന്‍ രാജ്യമായ കോം​ഗോ റിപ്പബ്ലിക്കിലെ ഇന്‍​ഗെന്‍ഡെയില്‍ ആദ്യ രോ​ഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാള്‍ ചികിത്സ തേടിയത്. ഇയാള്‍ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കി.

ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര

‌ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജന്തുക്കളില്‍ നിന്ന് തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടര്‍ന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം എന്നിവയാണ്​ സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്​ നല്‍കി.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍