ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കണം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി യുജിസി

ദില്ലി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാര്‍ഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താം. സംസ്ഥാന ബോര്‍ഡ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, പരീക്ഷാ ഫലപ്രഖ്യാപനം മുഴുവന്‍ പൂര്‍ത്തിയായ ശേഷമേ ഡിഗ്രി പ്രവേശനം ആരംഭിക്കാവു.

പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടബോര്‍ 31 വരെ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കരുതെന്നും നിര്‍ദേശം ഉണ്ട്.

അതിന് ശേഷം അപേക്ഷ പിന്‍വലിച്ചാല്‍ ഡിസംബര്‍ 31 വരെ പ്രോസസ്സിങ് ഫീസായി പരമാവധി ആയിരം രൂപ മാത്രമേ ഈടാക്കാനാകു. പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കാമെന്നും യുജിസി മാര്‍ഗരേഖയില്‍ വ്യക്തമാക്കി. അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31 ഓടെ പൂര്‍ത്തിയാക്കണമെന്നും യുജിസി നിര്‍ദേശിച്ചു.

മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ്‌ ഒരു മലയാളിയുടെ സന്തോഷം.
Dayfresh വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്.
ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്.
ഇപ്പോൾ ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക്‌ ഓർഡർ ചെയ്യാവുന്നതാണ്. പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും.
അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?
ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….
Play Store:-
App Store:- https://apple.co/3i54JyH

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം