ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും, ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച്‌ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് എന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസില്‍ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു.

Related posts

ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി