നവവധു ശുചിമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്ബള: നവവധുവിനെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിദൂര്‍ മൈരളയിലെ ഉദയകുമാറിന്‍റെ ഭാര്യ ശ്രേയ (22) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുളിക്കാനെന്നു പറഞ്ഞ് കുളിമുറിയില്‍ കയറിയ ശ്രേയ ഏറെ സമയമായിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആറു മാസം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്. കാസര്‍കോട് ചെന്നിക്കരയിലെ സുരേഷിന്‍റെയും ഭഗീരഥിയുടെയും മകളാണ്. കുമ്ബള എസ്​.ഐ രാജീവന്‍റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ്​ നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം