ബിജെപി നേതാവും കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന നുള്ളിപ്പാടിയിലെ അഡ്വ. കെ സുന്ദര്‍ റാവു അന്തരിച്ചു.

കാസര്‍കോട്:  ബിജെപി നേതാവും കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന നുള്ളിപ്പാടിയിലെ അഡ്വ. കെ സുന്ദര്‍ റാവു (88) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ചെ ഒന്നരമണിയോടെയാണ് മരണം സംഭവിച്ചത്. കാസര്‍കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു.

ബിജെപിയെ കാസര്‍കോട്ട് നിര്‍ണായക ശക്തിയാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു അദ്ദേഹം. കെ ജി മാരാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പൊലീസ് മര്‍ദനം ഏല്‍ക്കേണ്ടി വരികയും 21 മാസം ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.

ബിജെപി പ്രഥമ ജില്ലാ കമിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു.കാസര്‍കോട് നഗരസഭയുടെ പ്രഥമ കൗണ്‍സിലില്‍ അംഗവും പ്രതിപക്ഷ നേതാവുമായിരുന്നു. 1995 ലാണ് നഗരസഭ വൈസ് ചെയര്‍മാനായത് .

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം