ബെംഗളൂരു:ഓൺലൈൻ തട്ടിപ്പ്; വയോധികയെ ഭീഷണിപ്പെടുത്തി 13 ലക്ഷം കവർന്നതായി പരാതി.

ബെംഗളൂരു:പാഴ്സൽ വഴി ലഹരിമരുന്ന് അയച്ചതായി ആരോപിച്ച് 62 വയസ്സുകാരിയായ ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘം 13 ലക്ഷം രൂപ കവർന്നതായി പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറിയർ സ്ഥാപനത്തിലെ പ്രതിനിധികളെന്നു പരിചയപ്പെടുത്തി തട്ടിപ്പു സംഘം ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.തായ്ലൻഡിലേക്ക് ഇവർ അയച്ച പാഴ്സലിൽനിന്നു ലഹരിമരുന്ന്, 8 പാസ്പോർട്ട്, 5 ക്രഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു.

എന്നാൽ താൻ പാഴ്സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും ആധാർ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാൻ 13 ലക്ഷം രൂപ നൽകണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇവർ നിർദേശിച്ച അക്കൗണ്ടിലേക്കു പണം നൽകിയതിനു പിന്നാലെ ഫോൺ ഉൾപ്പെടെ പ്രവർത്തനരഹിതമായി.

മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം; പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്; അതെന്തു പിഴച്ചു; രഞ്ജുഷയുടെ മരണത്തില്‍ വികാരഭരിതയായി ബീന ആന്റണിയുടെ കുറിപ്പ്

രഞ്ജുഷയുടെ മരണത്തില്‍ വികാരഭരിതയായി ബീന ആന്റണി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു. പത്ത് വയസ്സ് പോലും തികയാത്ത കുഞ്ഞിനെ തനിച്ചാക്കി പോയതിലാണ് ബീന ആന്റണിയുടെ വിഷമം.മരിക്കുന്നതും ജീവിക്കുന്നതും നിന്റെ ഇഷ്ടം, പക്ഷെ ആ കുഞ്ഞെന്ത് പിഴച്ചു എന്നാണ് ബീന ആന്റണിയുടെ ചോദ്യം്ബീന ആന്റണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ: മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം. പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്. അതെന്തു പിഴച്ചു. ഒന്നും പറയാന്‍ ഞാനില്ല. നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം.

പത്ത് വയസ്സ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചോളും’ എന്ന് പറഞ്ഞാണ് ബീന ആന്റണിയുടെ പോസ്റ്റ്.വിഷമം കൊണ്ടുള്ള പൊട്ടിത്തെറിയാണ് ബീന ആന്റണിയുടേത് എന്ന് പോസ്റ്റ് വായിക്കുമ്ബോള്‍ മനസ്സിലാവും. എന്നിരുന്നാലും മരിച്ചുകഴിഞ്ഞവരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യമാണെന്നാണ് കമന്റില്‍ ചിലരുടെ ചോദ്യം. രഞ്ജുഷയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല. പ്രമുഖ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലവുമൊത്ത് ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു താരം. കുഞ്ഞുണ്ട് എന്ന വിവരം ഇപ്പോള്‍ ബീന ആന്റണിയുടെ പോസ്റ്റിലൂടെയാണ് സോഷ്യല്‍ മീഡിയ അറിയുന്നത്.

ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ നേടിയ രഞ്ജുഷ ഭരതനാട്യത്തില്‍ ബിരുദധാരിയാണ്. ബോംബെ മാര്‍ച്ച്‌ 12, മേരിക്കുണ്ടൊരു കുഞ്ഞാട് പോലുള്ള സിനിമകളിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Related posts

കൊച്ചി മെട്രോ നേടുമോ ഈ കോടികള്‍; വരുമാനത്തില്‍ ഞെട്ടിച്ച്‌ ബെംഗളൂരു മെട്രോ, യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്, സ്വന്തമാക്കിയത് 3.68 കോടി യാത്രക്കാരെ

ബംഗളൂരുവില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ യുവാവ് മരിച്ചു

ജഗൻ മോഹൻ റെഡ്ഡിയുടെ ബംഗളൂരുവിലെ വീട്ടിലേക്ക് പോകാൻ ശ്രമം: വൈ.എസ്. ശര്‍മ്മിളയെ പൊലീസ് തടഞ്ഞു