കുട്ടികളുണ്ടാകാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളൂരുവില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി

ബംഗളൂരു: കുട്ടികളുണ്ടാകാത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന്, ബെംഗളൂരുവിലെ വീട്ടില്‍ വെച്ച്‌ 35-കാരിയായ യുവതി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി.രാജശേഖർ (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ മാലശ്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ രാജശേഖരൻ, കുട്ടികളുണ്ടാകാത്തതുമായി ബന്ധപ്പെട്ട് ഭാര്യയുമായി തർക്കിച്ചതായി പറയപ്പെടുന്നു. തുടർന്നാണ് വാക്കേറ്റം കയ്യാങ്കളിയിലെത്തിയത്.

പഗൗഡ നഗറിലെ ലക്ഷ്മിപുരയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.മദ്യപിച്ച്‌ വീട്ടിലെത്തുന്ന ഭർത്താവ് ഭാര്യയെ അസഭ്യം പറയുകയും കുട്ടികളുണ്ടാകാത്തതിന്‍റെ പേരില്‍ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ദമ്പതികള്‍ക്കിടയില്‍ തർക്കം രൂക്ഷമാകുകയും മാലശ്രീ ഭർത്താവിനെ കുത്തിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ കെമ്പെഗൗഡ നഗർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. ഈ വിഷയത്തില്‍ ദമ്പതികള്‍ നേരത്തെ തന്നെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായാണ് വിവരം.

Related posts

’17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളില്‍ പോയിട്ടുണ്ട്’, മൊഴി വീണ്ടുമെടുത്തു

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്; എസ്‌ഐ അനസ് തൗഫീക്കിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം, നിര്‍ണായക കണ്ടെത്തല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ