യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര. നോര്‍ത്ത് ബെംഗളൂരു മേല്‍പ്പാലത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിക്കുന്നയാളുടെ മടിയില്‍ ഒരു ഭാഗത്തേക്കായാണ് യുവതി ഇരിക്കുന്നത്. കൈകൊണ്ട് കഴുത്തിലായി മുറുക്കി പിടിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച ബൈക്കിന്റെ നമ്ബര്‍ പിന്തുടര്‍ന്നാണ് ബെംഗളൂരു ട്രാഫിക് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
പ്രതികള്‍ നേരത്തെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.