നമ്മ മെട്രോ റൂട്ട് മാപ്പ് ലഭിക്കാൻ ഇനി ക്യൂ.ആർ കോഡ് സ്കാൻ

ബംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് റൂട്ട് മാപ്പ് ലഭിക്കാൻ ഇനി ക്യൂ.ആർ കോഡ് സ്കാൻ ചെയ്താല്‍ മതി. പർപ്പിള്‍ ലൈനിലും ഗ്രീൻ ലൈനിലും സർവിസ് നടത്തുന്ന ട്രെയിനുകളില്‍ ഇതിനായി ക്യൂ.ആർ കോഡുകള്‍ പതിക്കും.നിലവില്‍ അതത് റൂട്ടിലെ മാപ്പുകള്‍ മാത്രമാണ് മെട്രോ ട്രെയിനുകളില്‍ പ്രദർശിപ്പിച്ചിട്ടുണ്ടാവുക.

പർപ്പിള്‍ ലൈനില്‍നിന്ന് ഗ്രീൻ ലൈനിലേക്കോ ഗ്രീൻ ലൈനില്‍നിന്ന് പർപ്പിള്‍ ലൈനിലേക്കോ മാറിക്കയറുന്നവർക്ക് മുഴുവൻ മാപ്പ് ഒറ്റ ട്രെയിനില്‍ ലഭ്യമല്ല. ഇതുകാരണം യാത്രക്കാർക്കുണ്ടാവുന്ന പ്രയാസം കണക്കിലെടുത്താണ് നമ്മ മെട്രോ റൂട്ട് മാപ്പിന്റെ ക്യൂ.ആർ കോഡ് തയാറാക്കിയത്. മെട്രോ സ്റ്റേഷനുകള്‍, ടെർമിനല്‍ സ്റ്റേഷനുകള്‍, ഇന്റർചേഞ്ച് സ്റ്റേഷനുകള്‍, സമീപ റെയില്‍വേ സ്റ്റേഷനുകള്‍, ബി.എം.ടി.സി ബസ്‍സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവ സംബന്ധിച്ചും ഇതിലൂടെ വിവരം ലഭിക്കും.

Related posts

ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ ചൂരലും മരക്കഷ്ണവും കൊണ്ട് മര്‍ദിച്ചെന്ന് പരാതി

ബെംഗളൂരു നിവാസികളുടെ പോരാട്ടം ഫലം കണ്ടു; ലാല്‍ബാഗിനെ കീറിമുറിക്കില്ല, തുരങ്കപാതയില്‍ മാറ്റം ഉറപ്പായി..!

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി