Home Featured ഐ .എസ്​ ബന്ധം: ബംഗളൂരുവില്‍ ഡോക്​ടറെ എന്‍.​ഐ .എ അറസ്​റ്റ്​ ചെയ്​തു

ഐ .എസ്​ ബന്ധം: ബംഗളൂരുവില്‍ ഡോക്​ടറെ എന്‍.​ഐ .എ അറസ്​റ്റ്​ ചെയ്​തു

by admin

ബംഗളൂരു: തീവ്രവാദ സംഘടനയായ ​ഐ .എസുമായി ബന്ധമാരോപിച്ച്‌​ ബംഗളൂരുവില്‍ ഡോക്​ടറെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ .എ) അറസ്​റ്റ്​ ചെയ്​തു. എം.എസ്​ രാമയ്യ മെഡിക്കല്‍ കോളജിലെ ഒഫ്​താല്‍മോളജിസ്​റ്റും ബംഗളൂരു ബസവനഗുഡി സ്വദേശിയുമായ അബ്​ദുല്‍റഹ്​മാന്‍ (28) ആണ്​ അറസ്​റ്റിലായത്​.

അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിറിയയില്‍ െഎ.എസി​ന്‍റ വിവിധ ഒപറേഷനുകളിലും ​ഐ .എസി​ന്‍റ ഭാഗമായ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ കുറാസാന്‍ പ്രൊവിന്‍സി​ന്‍റ (​ഐ .എസ്​.കെ.പി) പ്രവര്‍ത്തനങ്ങളിലും ഇയാള്‍ പങ്കാളിയാണെന്ന്​ എന്‍.​ഐ .എ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ​അറസ്​റ്റിന്​ പിന്നാലെ ബംഗളൂരു നഗരത്തിലെ മൂന്നിടങ്ങളില്‍ കര്‍ണാടക പൊലീസുമായി ചേര്‍ന്ന്​ എന്‍.​െഎ.എ നടത്തിയ തെരച്ചിലില്‍ ഇ​ദ്ദേഹത്തി​െന്‍റ മൊബൈല്‍ഫോണ്‍, ലാപ്​ടോപ്​, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ്​ സ്​പെഷ്യല്‍ സെല്‍ രജിസ്​റ്റര്‍ ചെയ്​ത കേസുമായി ബന്ധപ്പെട്ടാണ്​ ബംഗളൂരുവില്‍ തിങ്കളാഴ്​ച രാത്രി ഡോക്​ടറെ അറസ്​റ്റ് ചെയ്​തത്​​. നിരോധിത തീവ്രവാദ സംഘടനയായ ​ഐ .എസ്​.കെ.പിയുമായുള്ള ബന്ധത്തി​ന്‍റ പേരില്‍ കശ്​മീരി ദമ്ബതികളായ ജഹാന്‍ സെയ്​ബ്​ സാമി വാനി, ഭാര്യ ഹിന ബഷീര്‍ ബെയ്​ഗ്​ എന്നിവരെ ഡല്‍ഹി ജാമിഅ നഗറിലെ ഒാക്​ല വിഹാറില്‍നിന്ന്​​ അറസ്​റ്റിലായതിനെ തുടര്‍ന്നാണ്​ ഡല്‍ഹി പൊലീസ്​ സ്​പെഷ്യല്‍ സെല്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​.

ബഹ്‌റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച വനിതയെ അറസ്റ്റു ചെയ്തു;

ഐ .എസി​െന്‍റ അബുദബി മൊഡ്യൂളുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിച്ചിരുന്ന അബ്​ദുല്ല ബാസിത്തുമായി കശ്​മീരി ദമ്ബതികള്‍ ബന്ധപ്പെട്ടിരുന്നതായാണ്​ കണ്ടെത്തല്‍.

അബ്​ദുല്ല ബാസിത്ത്​ തിഹാര്‍ ജയിലിലാണ്​. പുണെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്​ക്ക്​, നബീല്‍ സിദ്ദീഖ്​ ഖാദിരി എന്നിവരും കേസില്‍ അറസ്​റ്റിലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ ഐ .എസ്​.കെ.പിയുടെ സഹായത്തോടെ രാജ്യത്ത്​ അട്ടിമറി ശ്രമങ്ങള്‍ സംഘം ലക്ഷ്യം വെച്ചെന്നാണ്​ എന്‍.ഐ എയുടെ ആരോപണം.

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം"ഘർ പേ രഹോ" ശ്രദ്ധേയമാവുന്നു  

കശ്​മീരി ദമ്ബതികളില്‍നിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിലാണ്​​ ഡോ. അബ്​ദുല്‍റഹ്​മാ​ന്‍റ അറസ്​റ്റ്​​. സിറിയയില്‍ ഐ .എസ്​ പ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷിതമായ മെസേജിങ്​ പ്ലാറ്റ്​ഫോം ഒരുക്കാന്‍ ജഹാന്‍ സെയ്​ബ്​ സാമി വാനിയുമായി ചേര്‍ന്ന്​ ഗൂഢാലോചന നടത്തിയതായി അറസ്​റ്റിലായ അബ്​ദുല്‍റഹ്​മാന്‍ സമ്മതിച്ചതായി എന്‍.​ഐ .എ വൃത്തങ്ങള്‍ പറഞ്ഞു.

കൊവിഡ്: അടച്ചിട്ട കര്‍ണ്ണാടക – കാസര്‍കോട് അതിര്‍ത്തി റോഡുകള്‍ തുറന്നു:അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് പ്രതിമാസ പാസും ഏര്‍പ്പെടുത്തി

സംഘര്‍ഷ മേഖലയില്‍ പരിക്കേറ്റ ഐ .എസ്​ പ്രവര്‍ത്തകര്‍ക്ക്​ വൈദ്യസഹായം ലഭ്യമാക്കാനുള്ള ആപ്പും ആക്രമണങ്ങളില്‍ പ​ങ്കടുക്കുന്നവര്‍ക്ക്​ സഹായകമായ ആയുധസംബന്ധമായ ആപ്പും ഇദ്ദേഹം തയാറാക്കി വരികയായിരുന്നു. 2014ല്‍ ​െഎ.എസ്​ ഭടന്മാരുടെ ചികിത്സക്കായി സിറിയ സന്ദര്‍ശിച്ച ഇദ്ദേഹം, 10 ദിവസം തീവ്രവാദ ക്യാമ്ബില്‍ കഴിഞ്ഞശേഷം ഇന്ത്യയിലേക്ക്​ മടങ്ങുകയായിരുന്നു. അറസ്​റ്റിലായ പ്രതിയെ ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്​തുവരികയാണ്​. ​ഡല്‍ഹി എന്‍.​െഎ.എ സ്​പെഷ്യല്‍ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ റിമാന്‍ഡില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന്​ എന്‍.ഐ .എ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group