ബി ബി എം പി തൊഴിലാളി സമരം : സമരം തുടർന്നാൽ ബംഗളുരു നഗരം മൂക്കുപൊത്തേണ്ടി വരും

ബെംഗളൂരു: ഏഴുമാസമായി തൊഴിലാളികളു ടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മാലിന്യ നിർമാർജന കരാറുകാർ സമരം തുടങ്ങിയതോടെ നഗരത്തിന്റെ മാലിന്യനീക്കം പ്രതിസന്ധി യിലേക്ക്. പതിനായിരത്തിലേറെ ശുചീകരണ തൊഴിലാളികൾക്കു ശമ്പളം കൊടുക്കാൻ പ്രയാസപ്പെ ടുകയാണെന്നും ബിബിഎംപി ബില്ലുകൾ പാസാക്കുന്നില്ലെന്നും കരാറുകാരുടെ സംഘടന ആരോപിച്ചു. ആറു മാസത്തിനിടെ മൂന്നാം തവണയാണു സമരനീട്ടി വെക്കുന്നത്.

ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് 10,000 bbmp മാലിന്യ തൊഴിലാളികൾ ബെംഗളൂരുവിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു

മുൻപു രണ്ടുവട്ടവും ബി ബിഎംപി നൽകിയ ഉറ പ്പുകൾ പാലിച്ചില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇനി കോർപറേഷൻ അധികൃതരുമായി ചർച്ചയില്ലെന്നും ചീഫ് സെക്രട്ടറി നേരിട്ട് ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി