Home Featured വൈദ്യപരിശോധനയ്ക്ക് തയ്യാറാകാതെ സഞ്ജന ഗൽറാണി; അന്വേഷണത്തോട് സഹകരിക്കുന്നില്ല; ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത്

വൈദ്യപരിശോധനയ്ക്ക് തയ്യാറാകാതെ സഞ്ജന ഗൽറാണി; അന്വേഷണത്തോട് സഹകരിക്കുന്നില്ല; ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത്

by admin

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. നടി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി നടിയുടെ വൈദ്യ പരിശോധന നടത്താനായി ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് സഞ്ജന തട്ടിക്കയറിയത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും, ആരെയെങ്കിലും ഫോൺ ചെയ്തതുകൊണ്ട് താൻ കുറ്റക്കാരി ആകില്ലെന്നുമാണ് സഞ്ജന പറയുന്നത്.

കോടതിയുടെ നിർദേശ പ്രകാരമാണ് നടപടിയെന്ന് അഭിഭാഷകൻ നേരിട്ട് വന്ന് അറിയിച്ചതിനു ശേഷമാണ് നടി ഉദ്യോഗസ്ഥരോട് സഹകരിച്ചത്. അതേസമയം, കേസിൽ സിസിബിയുടെ അറസ്റ്റ് തുടരുകയാണ്. ഇന്ന് രണ്ടുപേർ പിടിയിലായി. ലഹരി കടത്തു സംഘത്തിലെ കണ്ണിയായ പ്രതീക് ഷെട്ടിയും, നഗരത്തിൽ ഉന്നതരെ പങ്കെടുപ്പിച്ച് ഡ്രഗ് പാർട്ടികൾ നടത്തിയ വിരേൻ ഖന്നയുടെ കൂട്ടാളി ആദിത്യ അഗർവാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.

ഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ്

ഇതിനിടെ, അതേസമയം മയക്കുമരുന്ന് മാഫിയക്കെതിരായ സിസിബിയുടെ അന്വേഷണത്തിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥർക്കിടയിൽ നിന്നുതന്നെ ചോർന്നതായി കണ്ടെത്തി. സിസിബി കോടതിയിലും ഇക്കാര്യം അറിയിച്ചു. ചില ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group