ചെമ്ബൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കര്‍ണാടക സംഗീതം-വായ്പ്പാട്ടിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്ബൈ പുരസ്‌കാരം 2022നായി യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും നിയമാവലിയുംചെയര്‍മാന്‍, ചെമ്ബൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോദ്ധ്യ നഗര്‍, ചെമ്ബൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം- 695009 (ഫോണ്‍: 0471-2472705, മൊബൈല്‍: 9447754498) എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം.

ട്രസ്റ്റ് ട്രഷററുടെ ഫോണ്‍ നമ്ബരിലേക്ക് (9447060618) വാട്‌സ്‌ആപ്പ് സന്ദേശം അയച്ചും അപേക്ഷാഫോം വാങ്ങാം. തപാലില്‍ അപേക്ഷാഫോം ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്ബൊട്ടിച്ച്‌ സ്വന്തം മേല്‍വിലാസം എഴുതിയ വലിയ കവര്‍ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷാഫോം തിരുവനന്തപുരം ചെമ്ബൈ മെമ്മോറിയല്‍ ട്രസ്റ്റില്‍ ജൂണ്‍ 15 നകം ലഭിക്കണം.

Related posts

വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാര്‍ത്ഥ്’ ആപ്പ്