കർണാടക:പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു

മംഗളൂരു: പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബെല്‍ത്തങ്ങാടി ഗാന്ധിനഗര്‍ സ്വദേശിനിയായ ഗായത്രി(26)യാണ് മരിച്ചത്. ബെല്‍ത്തങ്ങാടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം.

ഏപ്രില്‍ മൂന്നാം തീയതിയാണ് രണ്ടാമത്തെ പ്രസവത്തിനായി ഗായത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ നാലിന് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അന്നേ ദിവസം രാത്രി ഗായത്രി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെ ചികിത്സാ പിഴവാണ് ഗായത്രിയുടെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയാണ് ഗായത്രിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പിരിച്ചുവിട്ടത്. അതേസമയം ആശുപത്രിക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍