കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1987 പേർക്ക് ; വിശദമായ റിപ്പോർട്ട് പരിശോധിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1987 പേർക്കാണ്. 1632 പേർ രോഗമുക്തി നേടി. 37 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2905124 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2844742. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 23796. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 36562. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 1.43 ശതമാനമാണ്. 138532 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബനിൽ ഇന്ന് 450 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 377 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 11 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15872 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1227339 ആണ്. ചികിത്സയിലുള്ളവർ 8529.

Related posts

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം

എസ് ഐ ആര്‍: കര്‍ണാടകയില്‍ മുസ്ലീം വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടി; 196 മണ്ഡലങ്ങളില്‍ നിന്ന് കാണാതായത് 8.87 ലക്ഷം പേരെ

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്