മംഗളൂരുവിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി

മംഗളൂരുവിലെ ആർമി റിക്രൂട്ട്മെന്റ് ഓഫിസിന് കീഴില്‍ അഗ്നിപഥ് സ്കീമില്‍ റിക്രൂട്ട്മെന്റ് നടത്തുന്നു.ആഗസ്റ്റ് 22 മുതല്‍ 31 വരെ ശിവമൊഗ്ഗ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കേണ്ടവർക്കുള്ള അഡ്മിഷൻ കാർഡുകള്‍ ഇ-മെയിലായി അയച്ചതായി അധികൃതർ അറിയിച്ചു. ശിവമൊഗ്ഗ, ദാവൻകരെ, ബാഗല്‍കോട്ട്, വിജയപുര, ധാർവാഡ്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഗദക്, ഹാവേരി, ചിക്കമഗളൂരു ജില്ലകളില്‍ നിന്നുള്ളവർക്കാണ് ശിവമൊഗ്ഗയില്‍ റിക്രൂട്ട്മെന്റ് റാലി നടക്കുക.

ടിക്കറ്റ് എടുക്കാന്‍ രണ്ട് രൂപ കുറവ്; എട്ടാം ക്ലാസുകാരിയെ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് രാത്രി ഇറക്കി വിട്ടു; സംഭവം കൊല്ലത്ത്

കൊല്ലത്ത് വിദ്യാർത്ഥിനിയെ കെഎസ്‌ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കി വിട്ടതായി പരാതി. ടിക്കറ്റ് ചാർജില്‍ രണ്ട് രൂപ കുറഞ്ഞ കാരണത്താലാണ് വനിത കണ്ടക്ടർ ഇറക്കി വിട്ടത്.ചെറിയഴീക്കല്‍ സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ സുലോചനയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്.ബസില്‍ കയറിയ ഉടനെ കണ്ടക്ടർ ആന്റിയോട് രണ്ട് രൂപ കുറവുണ്ടെന്ന് പറഞ്ഞിരുന്നു.

മുഴുവൻ പണം ഇല്ലാതെ യാത്ര ചെയ്യാൻ ആകില്ലെന്ന് കണ്ടക്ടർ പറഞ്ഞു. യാത്രിക്കാരില്‍ ഒരാള്‍ പണം തരമാമെന്ന് പറഞ്ഞു. അതിനുള്ള സാവകാശം പോലും തന്നില്ല. ഉടനെ ബെല്‍ അടിച്ച്‌ ബസ് നിർത്തി ഇറക്കി വിടുകയായിരുന്നു, പെണ്‍കുട്ടി പറഞ്ഞു.പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുന്നത് കണ്ട് ഒരു സ്ത്രീയാണ് അച്ഛന്റെ കൂട്ടുകാരനെ വിളിച്ച്‌ വിവരം പറഞ്ഞത്. കെഎസ്‌ആർടിസി അധികൃതർക്ക് പരാതി നല്‍കാൻ ഒരുങ്ങുകയാണ് കുടുംബം.

Related posts

ബെംഗളൂരുവില്‍ മെഗാ റെയില്‍വേ ടെര്‍മിനല്‍ വേണമെന്ന ആവശ്യം ശക്തം; കെആര്‍ പുരത്തിനായി മുറവിളി

ബെംഗളൂരു കൊണനകുണ്ടെ ക്രോസിലെ ഗതാഗതക്കുരുക്ക് അഴിക്കും; പുതിയ ഫ്ലൈ ഓവര്‍ വരുന്നു

തല മുഴുവൻ കവര്‍ ചെയ്യാത്ത ഹെല്‍മറ്റുകള്‍ നിരോധിക്കും, നടപ്പാതയിലൂടെ ഇരുചക്രവാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴ; ഗതാഗത നിയമങ്ങള്‍ കടുപ്പിക്കാൻ കര്‍ണാടക