Home മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

by admin
മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട കോന്നി ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെ മകൾ ബിമൽ കൃഷ്ണ (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ കർണാടക തമിഴ്നാട് അതിർത്തിയിലെ കൃഷ്ണഗിരിയിലായിരുന്നു അപകടം.

കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുമ്പോൾ ബിമൽ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി അതുവഴി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സഹോദരൻ അമൽ കൃഷ്ണയക്കൊപ്പം ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ബിമൽ. കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായിരുന്നു. മാതാവ്: ബിന്ദു കുമാരി. സംസ്കാരം ചൊവ്വാഴ്ച ഇന്ന് രാവിലെ 11 ന് മാതാവ് ബിന്ദുകുമാരിയുടെ ഇളകൊള്ളൂർ നിലവുംകരോട്ട് വീട്ടുവളപ്പിൽ നടക്കും.

error: Content is protected !!
Join Our WhatsApp Group