ബംഗളുരു:നന്ദി ഹിൽസിലേക്കുള്ള റോഡ് പുനർനിർമാണം വൈകുന്നു.ബെംഗളൂരു വിനോദസ ഞ്ചാരകേന്ദ്രമായ നന്ദിഹിൽസിലേക്കുള്ള മണ്ണിടി ച്ചിൽ തകർന്ന റോഡിന്റെ പുനർനിർമാണം വൈകു ന്നു. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിലാണ് പ്രധാന റോഡിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞ് തകർന്നത്.
ഇതോടെ സന്ദർശകർക്ക് നന്ദിഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. സന്ദർശകരുടെ വരവ് നിലച്ചത് ഇവിടെ ഹോട്ടൽ, പാർക്കിങ് കേന്ദ്രം എന്നിവ നടത്തുന്നവർക്കാണ് തിരിച്ചടിയായ ത്. റോഡ് പുനർനിർമി ക്കുന്നതിന് അനുമതിയായതായി ചിക്കബെല്ലാപുര കലക്ടർ ആർ.ലത പറഞ്ഞു.
ഒക്ടോബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.