വാഹനാപകടത്തില്‍ തലയിലൂടെ ബസ് കയറിയിറങ്ങി;പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്ബതികള്‍ക്കുണ്ടായ കുഞ്ഞിന് മാതാപിതാക്കളുടെ മുന്നില്‍വച്ച്‌ ദാരുണാന്ത്യം

beauty girl cry

തിരുവനന്തപുരം: പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്ബതികള്‍ക്കുണ്ടായ കുഞ്ഞിന് മാതാപിതാക്കളുടെ മുന്നില്‍വച്ച്‌ ദാരുണാന്ത്യം.അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജു കുമാറിന്റെയും സജിതയുടേയും ഏകമകന്‍ ശ്രീഹരി(4)യാണ് ശനിയാഴ്ച വൈകുന്നേരം പാളയത്തുണ്ടായ അപകടത്തില്‍ മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ബൈകില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം.

തമ്ബാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ബിജുകുമാറും കുടുംബവും സഞ്ചരിച്ച ബൈകില്‍ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. ബൈകിന്റെ മുന്നിലായിരുന്ന കുട്ടി ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ ബസിന് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്റെ ടയറുകള്‍ ശ്രീഹരിയുടെ തലയില്‍ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ച്‌ തന്നെ കുഞ്ഞ് മരിച്ചു.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ബിജുകുമാറും കുടുംബവും. പെയിന്റിംഗ് തൊഴിലാളിയായ ബിജുകുമാറിനും സജിതയുടേയും വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ശ്രീഹരി പിറക്കുന്നത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ശ്രീഹരിയുടെ നാലാം പിറന്നാള്‍.

Related posts

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു

‘എഐ, ഡീപ് ടെക്, സെമികണ്ടക്‌ടര്‍ നിര്‍മ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടക മാറും’; ഡികെ ശിവകുമാര്‍